ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ കെട്ടിടം ശിലാസ്ഥാപനം

തീക്കോയി ഗ്രാമപഞ്ചായത്തിൽ നാല് പതിറ്റാണ്ടായി വാടക പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന തീക്കോയി ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മുഖേന അനുവദിച്ച് 7.5 കോടി രൂപ മുടക്കി നഗരസഭയിലെ പത്താഴപ്പടിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം 15 ന് സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും. 

.വ്യാഴം വൈകുന്നേരം 3 ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു  ശിലാസ്ഥാപനം നിർവഹിക്കും.   മുനിസിപ്പൽ ചെയർപേഴ്സൺ  സുഹറ അബ്ദുൾ ഖാദർ സ്വാഗതം  പറയും. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എഅദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തും

.വാർത്ത സമ്മേളനത്തിൽ ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ ശ്രീമതി. സുഹറ അബ്ദുൾ ഖാദർ, നഗരസഭ വൈസ് ചെയർമാൻ ശ്രീ. മുഹമ്മദ് ഇല്യാസ്, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.സി.ജെയിംസ്, സ്കൂൾ സൂപ്രണ്ട് ദാമോദരൻ കെ., പി.റ്റി.എ.വൈസ്പ്രസിഡണ്ട് .ഷെഫീഖ് കെ.പി. എന്നിവർ പങ്കെടുത്തു.


.

.

google.com, pub-6975695749884510, DIRECT, f08c47fec0942fa0